മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ഹിന്ദു യുവതി ജീവനൊടുക്കി | BJP നേതാവ് പിടിയിൽ

2018-01-09 368

മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്സാപ്പ് സന്ദേശമയച്ചതിന്റെ പേരിൽ പ്രാദേശിക ബിജെപി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കി. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോ വിദ്യാർത്ഥിനിയായ ധന്യശ്രീ(20)യാണ് സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത്.ബികോം വിദ്യാർത്ഥിനിയായ ധന്യശ്രീ, സുഹൃത്ത് സന്തോഷുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഈ വാട്സാപ്പ് സന്ദേശത്തെ ചൊല്ലിയാണ് പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്തുതും. ചിക്കമംഗളൂരുവിലെ 20കാരിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവികാസങ്ങൾ ഇങ്ങനെ.മുസ്ലീംങ്ങളുമായുള്ള എല്ലാ ബന്ധത്തെയും സന്തോഷ് എതിർത്തിരുന്നു. മുസ്ലീംങ്ങളുമായി നമ്മൾ ബന്ധം കാത്തുസൂക്ഷിക്കരുതെന്നും സന്തോഷ് ധന്യശ്രീയോട് ആവശ്യപ്പെട്ടു. എന്നാൽ സന്തോഷിന്റെ വാദങ്ങളെ എതിർത്ത ധന്യശ്രീ, 'ഐ ലവ് മുസ്ലീംസ്' എന്നാണ് മറുപടി സന്ദേശമയച്ചത്. ഭീഷണി സന്ദേശങ്ങളും കൊലവിളികളും വർദ്ധിച്ചതോടെയാണ് ധന്യശ്രീ ഒരുമുഴം കയറിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

Videos similaires